ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് ഓ​ഥേഴ്സ്: പു​സ്ത​ക ച​ർ​ച്ച

ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് ഓ​ഥേ​ഴ്സിന്‍റെ ആഭിമുഖ്യത്തിൽ 20ന് പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കും. എ​റ​ണാ​കു​ളം മം​ഗ​ള​വ​ന​ത്തി​ൽ​ ഉച്ച കഴിഞ്ഞ് മൂ​ന്നി​ന് ഡോ.​ കെ.​ജി. പൗ​ലോ​സ് ര​ചി​ച്ച വ​ന​സാ​ഹി​ത്യ കൃ​തി​യാ​യ ’മ​ഞ്ഞ​ക്കൂ​രി’ എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ചാണ് ച​ർ​ച്ച. ച​ട​ങ്ങി​ൽ പു​സ്ത​കം വി​ശ​ദ​മാ​യ ച​ർ​ച്ച​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും എ​ഴു​ത്തു​കാ​ര​നെ ആ​ദ​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ.​കെ പു​തു​ശേ​രി, നാ​രാ​യ​ണ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here