ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തിനാലാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചടങ്ങില്‍ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫസര്‍ തമ്പി മാത്യു അധ്യക്ഷത വഹിക്കുകയും, ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍നിന്നുള്‍ക്കൊണ്ട ചൈതന്യമാണ് നവീന ഭാരതത്തിന്റെ വളര്‍ച്ചയ്ക്കും, വികസനത്തിനും കരുത്ത് നല്‍കിയതെന്നു പ്രസിഡന്റ് അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഏവരേയും ഓര്‍മ്മിപ്പിച്ചു.
തദവസരത്തില്‍ ഐ.ഒ.സി കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, പ്രസിഡന്റ് ലീല മാരേട്ട്, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ രാജന്‍ പടവത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ സന്തോഷ് നായര്‍, ഐ.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, വൈസ് പ്രസിഡന്റുമാരായ ജോസി കുരിശിങ്കല്‍, ഹെറാള്‍ഡ് ഫിഗുരേദോ, കൂടാതെ അച്ചന്‍കുഞ്ഞ മാത്യു, പ്രവീണ്‍ തോമസ് തുടങ്ങിയവരും  സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
ജോയിന്റ് സെക്രട്ടറി സജി കുര്യന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here