മുതുകാടിന്റെ ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷപ്രകാശനം ചെയ്തു. തിരുവനന്തപുരം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില് നിന്നും ശശി തരൂര്‍ എംപി പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു. ഡി സി ബുക്‌സാണ് പ്രസാധകര്‍. കെ.പി.ശിവകുമാറാണ് India my spellbound love എന്ന പേരില്‍ പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. നാല് വ്യത്യസ്ത ഭാരത യാത്രകള്‍ നടത്തി അപൂര്‍വ നേട്ടം കൈവരിച്ച ഗോപിനാഥ് മുതുകാടിന്റെ ഭാരത യാത്രാനുഭവങ്ങളാണ് ‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’.
രണ്ടായിരത്തൊന്ന് നവംബറില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രൊപ്പല്ലര്‍ എസ്കേപ് എന്ന ഇന്ദ്രജാലപരിപാടി പരാജയപ്പെട്ടതിനെ തുടര്‍ന്ന്, മാധ്യമങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും തത്കാലം രക്ഷപ്പെടാന്‍വേണ്ടിയാണ് ഗോപിനാഥ് മുതുകാട് ആദ്യമായി രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് ട്രെയിന്‍ കയറുന്നത്. ഗോപിനാഥ് മുതുകാട് എന്ന കലാകാരന്റെ ജീവിതത്തിലെ വലിയ യാത്രയുടെ തുടക്കമായിരുന്നു അത്. ആ യാത്ര നല്‍കിയ അനുഭങ്ങളുടെയും സൗഹൃദങ്ങളുടെയും തുടര്‍ച്ചയായി ദേശീയോദ്ഗ്രഥന സന്ദേശങ്ങളുമായി നാലുഭാരത യാത്രകള്‍ ശ്രീ. മുതുകാട് നടത്തി.
Click this button or press Ctrl+G to toggle between Malayalam and English