ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ പേര് ഉപയോഗപ്പെടുത്തി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡില്‍ ഇടം നേടി ഒരു മലയാളി. ആര്‍. വിനോദ് കുമാര്‍ ആണ് അപൂർവമായ ഈ ബഹുമതിക്ക് ഉടമയായത്. ആകെ 36 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ 17 പുസ്തകങ്ങള്‍ കേരളം എന്ന ശീര്‍ഷകത്തിലാണ് ആരംഭിക്കുന്നത്. കേരളം ഒരു യാത്രാ സഹായി, കേരളത്തിലെ ഗുഹാക്ഷേത്രങ്ങളും അപൂര്‍വ്വ ക്ഷേത്രങ്ങളും, കേരളത്തിലെ വൃക്ഷങ്ങള്‍, കേരളത്തിലെ ചെറുസസ്യങ്ങളും വൃക്ഷങ്ങളും, കേരളത്തിലെ വന്യജീവികള്‍, കേരളത്തിലെ ജലാശയങ്ങള്‍, കേരളത്തിലെ കാട്ടുപക്ഷികള്‍ എന്നിവയാണ് അവയിൽ ചിലത്