സ്വതന്ത്ര ചലച്ചിത്രമേള നവംബർ 12 , 13 തീയതികളിൽ കോഴിക്കോട്

കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12, 13 തീയതികളിൽ കോഴിക്കോട്‌ നടക്കും. മ്യൂസിയം മൃഗശാലാ വകുപ്പിന്റെ കീഴിൽ ഈസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ആർട്ട് ഗ്യാലറി ആന്റ് കൃഷ്ണമേനോൻ മ്യൂസിയത്തിലെ തിയേറ്ററാണ് വേദി.

ദേശീയ-അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകൾ മേളയിൽ ഉൾപ്പെട്ടിട്ടുണ്ട്. സുദേവന്റെ പുതിയ സിനിമയായ ചിയേഴ്സിന്റെ ആദ്യപ്രദർശനത്തിന് ഫെസ്റ്റിവൽ വേദിയാകും. ചിയേഴ്സ് ആണ് ഉദ്ഘാടന ചിത്രം. ലോകത്തിലെ പ്രധാനപ്പെട്ട മേളകളിൽ ഒന്നായ റോട്ടർഡാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സിനിമകൾ ഫെസ്റ്റിവലിൽ ഉണ്ട്.

ഡോൺ പാലാത്തറയുടെ എവരിതിങ് ഈസ് സിനിമ, കൃഷ്ണേന്ദു കലേഷിന്റെ പ്രാപ്പെട, റഹ്മാൻ ബ്രദേഴ്സിന്റെ ചവിട്ട്. കൊൽക്കത്ത മേളയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ശ്രീകൃഷ്ണൻ കെ.പി.യുടെ ഒരു തീരത്തിനും മറ്റനേകങ്ങൾക്കുമിടയിൽ, ദീപേഷ് ടി.യുടെ കറുപ്പ്, നിരവധി രാജ്യാന്തര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട അടൽ കൃഷ്ണന്റെ വുമൺ വിത്ത് എ മൂവി കാമറ, വിഘ്നേഷ് പി. ശശിധരന്റെ ഉദ്ധരണി, ബാബുസേനൻ ബ്രദേഴ്സിന്റെ ഓൺ ഡേറ്റിങ് ആൻഡ് ഡെത്ത്, സജീവൻ അന്തിക്കാടിന്റെ ടോൾഫ്രീ, മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്‌ഥാന പുരസ്കാരം നേടിയ ബിബിൻ ജോസഫിന്റെ ഫ്രാഗ്‌മെന്റസ് ഓഫ് ഇലൂഷൻ എന്നിവയും പ്രദർശിപ്പിക്കും.

അന്തർദേശീയ മേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ജെ.ഗീതയുടെ റൺ കല്യാണിയാണ് സമാപന ചിത്രം. സിനിമകൾക്കുശേഷം അണിയറ പ്രവർത്തകരുമായുള്ള ചോദ്യോത്തര വേള, മീറ്റ് ദ ഡയറക്‌ടർ എന്നീ പരിപാടികൾ നടക്കും. ഡെലിഗേറ്റ് രജിസ്ട്രേഷന് 9895286711 എന്ന നമ്പറിലേക്ക് 500 രൂപ ഗൂഗിൾപേ/ഫോൺപേ ചെയ്ത് ഡീറ്റെയിൽസ് അതേ നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here