കണ്ണങ്കോട് ടിപി ജിഎം യു പി സ്‌കൂള്‍ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സ്‌ക്കൂള്‍ പരിസരത്തുള്ള വായനശാലകള്‍ തേടി യാത്ര നടത്തി. ചെറുപ്പറമ്പ് ഫിനിക്‌സ് ലൈബ്രറി ,തൂവക്കുന്ന് എലീസിയം ലൈബ്രറി ,നൂനബ്രം ചാത്തുക്കുട്ടി സ്മാരക വായനശാല തുടങ്ങിയ ഗ്രന്ഥാലയങ്ങള്‍ യാത്രയില്‍ സന്ദര്‍ശിച്ചു.ഗ്രന്ഥശാല പ്രവര്‍ത്തകരായ എന്‍ പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ , കാഞ്ഞായി ബാലന്‍ മാസ്റ്റര്‍ ,ടി എന്‍ രാമദാസ് എന്നിവരുമായി വിദ്യാര്‍ത്ഥികള്‍ ഏറെ നേരം സംവദിക്കുകയും വായനശാല പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുകയും ചെയ്തു.വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് പി വി കനക വല്ലി ടീച്ചര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
അധ്യാപകരായ പി കെ സുരേന്ദ്രന്‍ , കെ റിനീഷ് , പി ബിന്ദു ഐശ്വര്യ , പി കെ ഷബ്‌ന , സോയ , ആനന്ദ് അര്‍ വി, അമല്‍ ,രമിത്ത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നേരത്തേ വായനാ വാരത്തിന് പ്രശസ്ത നാടകകൃത്തും നോവലിസ്റ്റും രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം അധ്യാപകനുമായ പ്രകാശന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങില്‍ സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. കൂടാതെ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ പ്രശ്‌നോത്തരി , കഥാരചന , കവിതാ രചന തുടങ്ങിയ മത്സരവും സംഘടിപ്പിച്ചു
Click this button or press Ctrl+G to toggle between Malayalam and English