ഇന്ത്യൻ മള്‍ട്ടി കള്‍ചറല്‍ ഹെറിറ്റേജ് സൊസൈറ്റി ഓഫ് അല്‍ബെര്‍ട്ട സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കാല്‍ഗറി: ഭാരതീയ മള്‍ട്ടി കള്‍ചറല്‍ ഹെറിറ്റേജ് സൊസൈറ്റി ഓഫ് അല്‍ബെര്‍ട്ട ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിനം കാല്‍ഗറിയില്‍ ആഘോഷിച്ചു.ഓഗസ്റ്റ് 15 ന് രാവിലെ 9.30 ന് നോളന്‍ ഹില്‍ നോര്‍ത്ത് വെസ്റ്റില്‍ നിന്നാരംഭിച്ച കാര്‍ റാലിയില്‍ എഴുപതില്‍ പരം വാഹനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് 12 മാണിയുടെ കാല്‍ഗറി പ്രയറി വിന്‍ഡ്‌സ് പാര്‍ക്കില്‍ റാലി എത്തി ചേര്‍ന്നതിനു ശേഷം പൊതു സമ്മേളനം ആരംഭിച്ചു. മുഖ്യാതിഥി ആയി ആദരണീയനായ ആല്‍ബെര്‍ട്ട പ്രീമിയര്‍ ജെയ്‌സണ്‍ കെന്നി ഉല്‍ഘാടന പ്രസംഗത്തില്‍ ഇന്ത്യന്‍ സമൂഹം ആല്‍ബെര്‍ട്ടെയുടെയും ക്യാനഡയുടെയും വികസനത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചും ആല്‍ബെര്‍ട്ടയുടെ സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും പരാമര്ശിക്കുകയുണ്ടായി. തുടര്‍ന്ന് ആദരണീയ മള്‍ട്ടി കള്‍ച്ചര്‍ മിനിസ്റ്റര്‍ ലീല അഹീര്‍ , കോവിഡ്19 ന്റെ കഠിനമായ കാലഘട്ടത്തില്‍ 133 സംസ്കാരങ്ങളുള്ള ആല്‍ബെര്‍ട്ടയെ നയിക്കുന്ന ജെയ്‌സണ്‍ കെന്നിയ്ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ ഇന്ത്യന്‍ എക്‌സ് സര്‍വീസ് ഇമ്മിഗ്രന്റ് അസോസിയേഷന്‍ പ്രസിഡന്റ് സര്‍ദാര്‍ ബാല്‍ക്കര്‍ സിങ് സന്ധു പതാക ഉയര്‍ത്തി.
ചടങ്ങില്‍ കാനേഡിയന്‍ ദേശിയ ഗാനവും ഇന്ത്യന്‍ ദേശിയ ഗാനവും ആലപിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്.ചടങ്ങില്‍ ആല്‍ബെര്‍ട്ട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മിനിസ്റ്റര്‍ പ്രസാദ് പാണ്ട , എം.പി. ജസ്രാജ് സിങ് ഹള്ളന്‍, എം.പി. ജഗ് സഹോട്ട,, എം.എല്‍.എ. ദേവീന്ദര്‍ തൂര്‍, എം.എല്‍.എ.പീറ്റര്‍ സിങ്, കൗണ്‍സിലര്‍. ജോര്‍ജ് ചാഹല്‍, സുപ്പീരിന്‌ടെന്റന്റ് ഓഫ് കാല്‍ഗറി പോലീസ് സര്‍വീസ് ക്ലിഫ് ഓ ബ്രയന്‍, ചീഫ് ഓഫ് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്‌മെന്‍റ് സ്റ്റീവ് ഡോങ് വര്‍ത്ത്, എ.എച്ച്.എസ്. സോണല്‍ ചീഫ് ഓഫീസര്‍ മിസ്സിസ് ലോറി ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. കോവിഡ്19 പരിമിതികള്‍ ഉണ്ടായിട്ടു പോലും നിരവധി ദേശസ്‌നേഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here