ഇലയട

 

ഉച്ചമയക്കത്തിൻ ശേഷമായമ്മ അടുക്കളമുറ്റത്തിറങ്ങി
വാഴയില ചീന്തെടുത്തു വാട്ടി;
യതിൽ അരിമാവു പരത്തി,
ശർക്കര പാവിൽ നാളികേരമിളക്കി ,
സ്നേഹം പുരട്ടി
ഇലയട ചുടുന്ന കാഴ്ചകൾ ! കണ്ണിലുണ്ടാക്കാഴ്ചകൾ;
ഇനിയൊരു നാളും കൺമുന്നി- ലരങ്ങേറാക്കാഴ്ചകൾ.

ഇലയട രുചിയും, അമ്മ മണവും
നഷ്ട സ്മൃതികളായ് കാലം പുണരവേ …
ശർക്കര നാളികേരക്കൂട്ടിലമ്മ ചാലിച്ച
സ്നേഹ മധുര-മിനിയേതു ജന്മം … ?!
ഒരിക്കലുമിനിയെന്നിൽ മധുരമേകാത്ത
ഇലയടയ്ക്കുള്ളിൽ
പൊതിഞ്ഞൊരാ രുചിതേടി ,
ഞാനെൻ്റെ സായാഹ്നവീഥികൾ
തിരിച്ചു നടന്നീടട്ടെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English