ഇല വെയിലിനോട് പറഞ്ഞത്

16938935_1065248633579095_706537269812870354_n

 

പ്രണയത്തിന്റെ വേരുകളിൽ ഓർമ്മയും വിരഹവും വേദനയും അഴിച്ചെടുക്കാനാവാത്ത വിധം കെട്ടുപിണയുന്നു. പറയാനെന്തോ ഉണ്ടാവുക, പറയാനും പറയാതിരിക്കാനുമാകാതെ അമർത്തി വെയ്ക്കുന്ന നൊമ്പരപൂവുകൾ ഒരു ചെറിയ കാറ്റു വന്ന് മുട്ടുമ്പോൾ അറിയാതെ വിടർന്നു പോകുക. നടക്കുമ്പോൾ തെളിയുന്ന വഴികളിലൂടെയാണ് അതിന്റെ പ്രയാണം. പാരസ്പര്യത്തിന്റെ കമ്പനങ്ങളിൽ കൊരുത്തു പോകുന്ന ഹൃദയങ്ങളുടെ വ്യഥകളാണതിൽ മുഴുവൻ. കാലത്തിന് മാറ്റി നിറുത്താനാവാത്ത വിധം പ്രണയം നിറഞ്ഞ വാക്കുകൾ വേരുപിടിക്കുന്നതിന് കാരണങ്ങൾ തേടേണ്ടതില്ല. പ്രണയ വിരഹങ്ങളെ ആവിഷ്കരിക്കുന്ന എഴുത്തുഭാഷ തികച്ചും നഗ്നമാണ്. ആടയാഭരണങ്ങൾ അഴിച്ചു വെച്ച് ഏകാകിയായി ഭൂമിയുടെ ഹൃദയത്തിൽ കൂടി സഞ്ചരിക്കുന്നതു പോലെയാണത്.

പ്രസാധനം  നിയതം ബുക്സ് 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here