രമണൻ

പൊന്നിൻ കുളിച്ച ചന്ദ്രിക ഒരു മന്ദസ്‌മിതത്തോടെ സുമുഖനും ധനാഢ്യനുമായ വരന്റെ കൈപിടിച്ച്‌ ലാൻസർ കാറിലേക്ക്‌ കയറി. മുഷിഞ്ഞ ജീൻസും ടീഷർട്ടും ധരിച്ച്‌ ഒരു ബൈക്കിൽ ചാരി രമണൻ വഴിയോരത്ത്‌ താടി തടവിക്കൊണ്ട്‌ നിന്നു. രാത്രി രമണൻ ചന്ദ്രികയെ ഫോണിൽ ഭീഷണിപ്പെടുത്തി. ഒരു പെഗ്ഗ്‌ ബ്രാണ്ടിയും നുണഞ്ഞ്‌, ചന്ദ്രികയുമായി ഹോട്ടൽ മുറികളിൽ സമ്മേളിച്ചതിന്റെ വീഡിയോ ക്ലിപ്പിംഗുകൾ ഇന്റർനെറ്റിൽ കയറ്റാൻ തയ്യാറെടുക്കുന്നതിനിടെ രണ്ടുമൂന്ന്‌ ‘ക്വട്ടേഷൻ’ പിളേളർ മുറിയിലേക്ക്‌ കയറിവന്ന്‌ ‘നീ ചന്ദ്രികയെ ഭീഷണിപ്പെടുത്തും അല്ലേടാ…’ എന്നുചോദിച്ച്‌ രമണനെ തോർത്തിട്ട്‌ മുറുക്കി കെട്ടിത്തൂക്കി. അങ്ങനെ രമണൻ തൂങ്ങിച്ചത്തു.

Generated from archived content: story3_july29_06.html Author: suresh_ramandali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here