മഴ

തപിക്കും മണലിലേക്ക്‌

തനുവിലേക്ക്‌

താഴ്‌ന്നിറങ്ങും തണുപ്പുപോൽ

പ്രണയമായ്‌

മഴ.

തരുണവൃക്ഷത്തിൻ

മുടിക്കുത്തിലുന്മാദം

വലിച്ചിഴയ്‌ക്കും

കാറ്റിന്റെ കൈകളിൽ

അഴൽ പൂണ്ട പ്രണയമായ്‌

മഴ.

ഓർമക്കുടക്കീഴിലെ

പുത്തനുടുപ്പിട്ട ബാല്യത്തിൻ

എഞ്ചുവടിക്കുമേൽ

കുസൃതിക്കാവടി തുളളിയെത്തും

സൗഹൃദപ്പീലി ചൂടിയ

കൊച്ചുസങ്കടമായ്‌

മഴ.

Generated from archived content: poem4_july29_06.html Author: sunil_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here