കല്ലറ

ശ്‌മശാനത്തിലെ കല്ലറകൾ നിറഞ്ഞു. ഇപ്പോഴെത്തുന്ന ശവങ്ങൾ കൂട്ടിയിടുകയാണ്‌ ചെയ്യുന്നത്‌. ഇതു തുടർന്നാൽ നാറ്റം സഹിക്കാൻ കഴിയുമോ? ഇപ്പോഴവൾ പുതിയ കല്ലറകൾ പണിയുകയാണ്‌. കദനവും കണ്ണീരും വേണ്ടുവോളമുളളതിനാൽ പ്രശ്‌നമില്ല. പക്ഷേ, സ്ഥലമാണ്‌ പ്രശ്‌നം. അതിനാൽ സ്വയമടക്കുവാൻ ഒരു കല്ലറ പണിഞ്ഞു തുടങ്ങി, അവൾ?

Generated from archived content: story6_july29_06.html Author: shobha_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here