ശ്യാമവർണ്ണ മേഘങ്ങൾ
മോഹിച്ചു മേഘജങ്ങൾ
പേറ്റുനോവിന്റെ പിഴയാൽ
പാതിവഴിയിൽ മരിച്ചുണ്ണികൾ
ഉരുണ്ടു കൂടും മുകിലുകൾ
ഉൻമാദം നിറഞ്ഞ കണ്ണുകളാൽ
വരണ്ട ഭൂമിയെ നനക്കുവാൻ
ഒരുക്കുന്നു വീണ്ടും മോഹങ്ങൾ
തപിക്കുന്ന മാറിൻ ചൂടിൽ
തർഷമീ ഭൂമിക്കാ കുളിർ.
Generated from archived content: poem4_nov.html Author: shobha_nair