സ്വപ്നക്കൂട്‌

അടിപൊടി വീടൊരെണ്ണം പണിതെന്ന്‌ കേട്ടല്ലോ? ശരിയാണ്‌ പക്ഷെ, ഇപ്പോൾ ഔട്ട്‌ഹൗസിന്റെ പണി നടക്കുകയാണ്‌. വയസായി, പ്രവാസം തുടങ്ങിയിട്ടു തന്നെ വർഷം 25 കഴിഞ്ഞു. ഗ്രാനെറ്റ്‌ തറയും, ചുറ്റിത്തിരിഞ്ഞ്‌ മുകളിലേക്ക്‌ പോകുന്ന പടവുകളും ഒന്നും വയ്യ. ചാണകം മെഴുകിയ തറയിൽ, വെറും പലകയില ശയനം, സൂര്യപ്രകാശവും വായുസഞ്ചാരവുമുളള മുറി, ആവിയിൽ പുഴുങ്ങിയ പച്ചക്കറി ഇവയൊക്കെയാണ്‌ ആയുർവേദ വിധി. എണ്ണയുടേയും കുഴമ്പിന്റേയും മണമൊന്നും കുട്ടികൾക്ക്‌ പിടിക്കില്ലാന്നും കൂട്ടിക്കോളൂ.

Generated from archived content: story3-ila6.html Author: seba-thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here