വിധിയെ പഴിച്ചു കാലം പാഴാക്കുന്നവർ
വിധിയെ തോൽപ്പിക്കാൻ തത്രപ്പെടുന്നവർ
വിധിയിൽ നിന്നുളള മോചനം സ്വപ്‌നം
കണ്ടുറങ്ങുന്നവർ വിധിയിലേക്കുളള
ദൂരം കൂട്ടാൻ വ്യഗ്രതപ്പെടുന്നവർ
വിധി മാറ്റിയെഴുതാൻ കൈക്കൂലി
നൽകുന്നവർ ഇവരിലാരാണ്
‘താനെന്ന്’ ചിന്തിച്ച് ദിശാബോധം
നഷ്‌ടപ്പെട്ട്, ഭൂതവും ഭാവിയും
തിരിച്ചറിയാനാവാതെ അയാൾ…?
Generated from archived content: poem7_july29_06.html Author: seba-thomas