മഴ പോലെ….

ശീതീകരിച്ച മുറിയിലെ പുതപ്പിനകത്ത്‌ നെഞ്ചിൽ ഒട്ടിയ പൂമേനിയെ മെല്ലെ ഇളക്കി മാറ്റി…ഷവറിനു കീഴിൽ ഇളംചൂട്‌ വെളളത്തിൽ ആലസ്യം കഴുകിക്കളഞ്ഞ്‌…. കാപ്പിക്കുശേഷം ഗൗരവ്വത്തിന്റെ മുഖംമൂടിയും വേഷവുമണിഞ്ഞ്‌ തണുപ്പ്‌ മണക്കുന്ന കാറിന്റെ പിൻസീറ്റിലിരുന്ന്‌ പറക്കവേ അവന്റെ പൃഷ്‌ഠത്തിൽ ഒരു കൊതുക്‌ കടിച്ചു. ഞെട്ടിപ്പിടഞ്ഞ്‌, മാറിക്കിടന്ന ഉടുതുണി തേടിയെടുത്ത്‌….പുറത്തെ കാറ്റില്ലാത്ത പ്രഭാതത്തിന്‌ വിങ്ങൽ! ചൂടാക്കിയ റൊട്ടി കട്ടൻ ചായക്കൊപ്പം കടിച്ചുപറിക്കുമ്പോൾ മനസ്സെന്തോ പിറുപിറുത്തു. സൂര്യൻ ഒന്നല്ല, മഴപോലെ….ഓലവീടിന്‌ മുകളിലെ മഴ….ഓട്ടിൻപുറത്തെ…മാളികക്ക്‌ മുകളിലെ….അങ്ങനെ പലതും പലതരം. സൂര്യനും സൂര്യതാപവും പലർക്കും വേറെ വേറെ…!!

Generated from archived content: story2-ila6.html Author: satheeshan-pirappankodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here