കുട്ടിക്കാലത്ത്
മൂങ്ങയുടെ മൂളൽ കേൾക്കുമ്പോൾ
ഞാൻ ഭയന്ന് അമ്മയുടെ
പിന്നിൽ പോയി ഒളിക്കുമായിരുന്നു
ഇപ്പോൾ, തണുപ്പ് കാലത്തെ ചന്ദ്രൻ
മേഘങ്ങളിലിരുന്നു മൂളുന്നു.
മരണത്തിനു പിന്നിലൊളിച്ചു അമ്മ
കുട്ടിക്കാലം മേഘങ്ങൾക്കു പിറകിൽ
പതുങ്ങി നിന്നു എത്തിനോക്കുന്നു.
ചന്ദ്രന്റെ കണ്ണിലെ മുതിർന്ന
തിളക്കം
അതിൽ വീഴുന്നു.
ഞാൻ മരണത്തെ ഭയപ്പെടുന്നില്ല.
Generated from archived content: poem3_nov.html Author: sachidanandan