ഡ്രോപ്പ്‌ ഔട്ട്‌സ്‌

ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ അനുഭവങ്ങളിലൂടെ അനാവൃതമാകുന്ന ‘ഡ്രോപ്പ്‌ ഔട്ട്‌സ്‌’ എന്ന നോവൽ റഷ്യൻ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടിട്ടുളളതാണ്‌. മാറിയ റഷ്യൻ അവസ്ഥകളിൽ ‘പെരിസ്‌ത്രോയിക്ക’ ഉഴുതുമറിച്ച പുതുമണ്ണിൽ വേരുറപ്പിക്കുന്ന പുതിയ സത്യങ്ങൾ ദൂരക്കാഴ്‌ചക്കന്യമാകുന്നു. അയത്‌നലളിതമായ രചനാരീതിയാൽ റഷ്യയുടെ പുതിയ അവസ്ഥയിലേക്ക്‌ വായനക്കാരെ കൊണ്ടെത്തിക്കുന്നതിൽ ഡോ. കവിതാജോസ്‌ വിജയിച്ചതിന്റെ അടയാളമാണ്‌ ഈ നോവലിന്‌ ലഭിച്ച 2004ലെ പൂർണ്ണ ഉറൂബ്‌ അവാർഡ്‌.

കോഴിക്കോട്‌ പൂർണ്ണ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച്‌ വിതരണം ചെയ്യുന്ന ഈ പുസ്‌തകത്തിന്‌ 60 രൂപയാണ്‌ വില.

Generated from archived content: book1_july29_06.html Author: rp_kozhikkode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here