ജാതിമത ചിന്തകൾക്കതീതമായി വിദേശശക്തികൾക്കെതിരെ തലമുറകളോളം പടപൊരുതിയ ഭാരതീയ ചരിത്രം വിസ്‌മരിക്കാൻ ആർക്കാണ് കഴിയുക. പരാധീനതകളേറെയുണ്ടെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ സ്വതന്ത്രഭാരതം ഒരുപാട് മുന്നേറിയിട്ടുണ്ടെന്ന സത്യം നമുക്ക് തളളിക്കളയാനാവാത്തതാണ്. നമ്മുടെ പുരോഗതികൾക്ക് തുരങ്കം വെക്കുന്ന രീതിയിലേക്ക് അറിഞ്ഞോ അറിയാതെയോ നടന്നടുക്കുന്ന ഭാരതത്തിന്റെ സമകാലീനാവസ്ഥയിൽ എഴുത്തുകാരൻ ഏത് ചേരിയിൽ നിൽക്കണം എന്ന പ്രസക്തമായ ചോദ്യവുമായി കുറെ എഴുത്തുകാരെ അണി നിരത്തിയിരിക്കുകയാണ് ചെരാത് അവരുടെ മൂന്നാമത്തെ സംരംഭമായ ‘ഫാസിസത്തിന്റെ കാലത്തെ എഴുത്തുകാർ’ എന്ന പുസ്‌തകത്തിലൂടെ.
Generated from archived content: book1_july.html Author: rp