കളളൻ!

മച്ചിലെ ഓടിളകുന്ന ശബ്‌ദം കേട്ടെങ്കിലും അവൾ അർദ്ധമയക്കത്തിൽ നിന്നുണർന്നില്ല. ജനലഴികളിൽ പിടിച്ച്‌ താഴോട്ട്‌ ചാടുന്നതും ഉറച്ച കാലടികൾ അടുത്തടുത്ത്‌ വരുന്നതും അവളറിഞ്ഞു. എന്നിട്ടും കണ്ണ്‌ തുറന്നില്ല. ഒരു ചെറുത്ത്‌ നില്പ്‌ അസാധ്യമാണെന്ന്‌ തിരിച്ചറിഞ്ഞപ്പോൾ അവൾ ‘കൺഫ്യൂഷസി’നെ ഓർത്തു. പിന്നീട്‌, ആലസ്യത്തിന്റെ ഏതോ ദശാസന്ധിയിൽ ചിരപരിചിതമായ ഒരനുഭവം പ്രജ്ഞയിലുണർന്നപ്പോൾ ഞെട്ടലോടെ അവൾ കണ്ണ്‌ തുറന്നു. മുഖം മൂടിയിരുന്ന കറുത്ത തുണി വലിച്ചെറിഞ്ഞപ്പോൾ അവൾ കണ്ടു ആ പരിചിത മുഖം. അവളുടെ ആവേശമെല്ലാം കെട്ടടങ്ങിയിരുന്നു. ‘എന്തിന്‌ വേണ്ടിയായിരുന്നു മനുഷ്യാ, ഈ നാടകം?’ അവൾ ചോദിച്ചു.

‘ഒരു ചെയ്‌ഞ്ചിന്‌!’ അയാൾ ചിരിച്ചു.

Generated from archived content: story2_july.html Author: r_muraleedharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here