അലങ്കാരം
നിലവിളക്കിനരികെ
നിലവിളിക്കുന്നു.
വൃത്തം
ചമ്രം പടിഞ്ഞ്
ചാരത്തിരിക്കുന്നു.
ബിംബങ്ങൾ
തല കുമ്പിട്ട്
നിശ്ശബ്‌ദം തേങ്ങുന്നു.
കവിത
ഒരു കോണിൽ
മൂകമായ് നിൽക്കുന്നു.
‘വിളിക്കേണ്ട’
ബാലാമണിയമ്മ
ഉറങ്ങുകയാണ്?
Generated from archived content: poem2_nov.html Author: prem_nisar_hameed