ഓർമയിലെ കൽക്കണ്ടം

കുറ്റിപ്പെൻസിലിന്റെ

യൊക്കത്തിരിക്കും

കൽക്കണ്ടത്തരി വിങ്ങിപ്പറഞ്ഞു,

‘ആറ്റിക്കുറുക്കിയ

കവിതകൾ തന്നോ-

രക്ഷയപാത്രമിതാ

നിശ്‌ചലമായി കിടപ്പു-

കുഞ്ഞിളം ചിന്തകളെ

മീട്ടിയുണർത്തിയ

കുഞ്ഞുണ്ണിമാഷും

ഓർമയിലെ കൽക്കണ്ടമായി.’

Generated from archived content: poem1_july29_06.html Author: prem_nisar_hameed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here