‘ഹല്ലോ, കൃഷി ഓഫീസർ ഡേവിഡല്ലേ? ’അതെ!‘ ’ഇത് ഞാനാ, ജോൺ‘ ’എന്തേ ജോണേ ഇത്ര രാവിലെ?‘ ’പുതിയ വിത്തിനങ്ങൾ എത്തിയോടൊ?‘ ’ഇല്ലല്ലോ!‘ ’വന്നാൽ എല്ലാ ഇനത്തീനും 50 ഗ്രാം വീതം മാറ്റിവെച്ചേക്കണം. കാര്യം പിന്നെ പറയാം.‘ ’ഓ…മനസ്സിലായി, മനസ്സിലായി, മോൻ ഏത് ക്ലാസിലാ‘ ’അഞ്ചില്‘ ’ആട്ടെ ജോണേ തന്റെ മൃഗശാലാ ഉദ്യോഗമൊക്കെ എങ്ങനെ പോകുന്നു.‘ ’ങ്‌ഹാ, ഒരുവിധം സുഖം.‘ ’പക്ഷികളുടെ പുതിയ ഇനങ്ങൾ വല്ലതുമെത്തിയോടെ?‘ ’ഉവ്വല്ലോ!‘ ’നന്നായി, വിളിക്കാനിരിക്ക്യാര്‌ന്ന്.‘ ’ഉം?‘ ’ഓരോന്നിന്റേയും ഓരോ തൂവലെങ്കിലും മറക്കാതെ താൻ ഒപ്പിച്ചുവെച്ചേക്കണം, മോന് സ്‌കൂളില് പ്രൊജക്‌ട് സബ്‌മിറ്റ് ചെയ്യേണ്ട അവസാനദിവസം ഈ വെളളിയാഴ്‌ചയാണ്.‘ ’ഓകെ‘ ’ഗുഡ്‌ബൈ‘ ’ബൈ!!‘
Generated from archived content: story7-ila6.html Author: pr-vijayakumar