ഓന്റെ കഥ കഴിഞ്ഞു. ലളിതവും വിമാനവും പോലെ. എന്ന്വച്ചാൽ പ്ലെയിൻ ആന്റ് സിംപിൾ! ഇങ്ങനെയൊക്കെ എഴുതാൻ ശ്രമിക്കാം എന്നല്ലാതെ വടക്കേക്കൂട്ടാലയുടെ പതിന്നാറടിയന്തിരത്തിന് ഇലമുറിക്കാൻ പോലും മേനി നടിക്കുന്ന പല നായന്മാർക്കും കഴിയില്ല. പോട്ടെ. കനോട്ട് ഈവൺ പ്രിട്ടന്റ് ടു ബി സോ, അങ്ങിനൊന്ന് നിരീക്കാൻപോലും ആവണില്ല. ഭാഷയുടെ സംസ്‌കാരത്തിന്റെ, സംവേദനത്തിന്റെ അങ്ങിനെയൊരുപാട് കേമത്തരങ്ങളുടെ വേലിത്തകർത്ത് തിമിർത്തും ചാറിയും തൂറിയും (ചാറ്റൽ മഴയെന്ന് തമിഴിലർത്ഥം) ഒരിക്ക ഓൻ പെയ്ത് തീർത്തു. ഇലപോലും ഇനി പെയ്യാൻ ഇല്ല. നോട്ട് ഈവൺ എ സിംഗിൾ ലീഫ് റിമൈൻഡ്. പാഞ്ചാലിക്ക് ആവശ്യപ്പെടാൻ അക്ഷയപാത്രത്തിൽ ഒരച്ചിൽ ഇലപോലും നാസ്തി. നാസ്തി കിഞ്ചന വർത്തമാനം, വാർത്താഹനശ്രൂയന്തേ. അവാർഡുകളിൽ നിന്ന് ഒഴിഞ്ഞ് നിന്നതിനാൽ ആ വാർഡും പേവാർഡും വേണ്ടിവന്നില്ല. കൊടുക്കുന്ന പരിഷകൾക്കാകട്ടെ ഒട്ടും ധൈര്യവും വന്നില്ല. എം.റ്റിയായ പുരാണകഥകൾ പുനരാവിഷ്‌കരിക്കുന്നതിൽ എം.ടിയെപോലും വെല്ലുന്ന നേർവാചകങ്ങളിലൂടെ പുരാതന കഥാപാത്രങ്ങൾ മലയാളക്കരയിൽ ഓടിനടന്നു. വിയർത്തു, തിമിർത്തു, തെയ്യമാടി, താന്തോന്നിത്തം കാട്ടി. വാട്ട് എ മിസ്‌റ്റിക്കൽ റിയലിസം? എന്നൊരു മേധാ പട്‌കർ. വി.കെ.എൻ. എന്ന ത്രയ്യക്ഷര മൂർത്തി ശപിക്കാതിരിക്കട്ടെ ഇത്തരം കോമാളിത്തങ്ങളോട്. അനുകരണം അത്രമാത്രം ഭ്രാന്തമായ അഭിനിവേശത്തിന്റെ ലക്ഷണമായി കണ്ട് പൊറുക്കട്ടെ.
ഇത്ര മാത്രം പച്ചയായ ഒരില ഇനിയെന്നാണ് കിളിർക്കുക?
Generated from archived content: essay2_ila6.html Author: nam_hariharan
Click this button or press Ctrl+G to toggle between Malayalam and English