മൗനഗർത്തങ്ങളിൽ
മണ്ണിരയെപ്പോലെ.
ചിരി ചുരം കയറുമ്പോൾ
മാനിനെ പോലെ.
സമാനതകളില്ലാതെ
സമാന്തര യാത്ര, ഒടുവിൽ
ഭീതിയുടെ മഞ്ഞുറഞ്ഞ മനസ്സോടെ
ജരാനര തടവറയിൽ ഞാൻ.
നിത്യം നീ മധുരപ്പതിനേഴിൽ
നേരമേ നിൻ നേരു തിരയുന്ന
ഞാനെത്ര നാരെന്നറിയുന്നീ നേരം.
Generated from archived content: poem10_nov.html Author: moli_abraham