ഹരിത കേരളമേ
നീയെത്ര മനോഹരി,
നിൻ മിഴികൾ
സുന്ദരമാക്കിയതാരാണ്…
നിൻ ചുണ്ടിൽ പുഞ്ചിരി
വിരിയിച്ചതാരാണ്,
സ്നേഹവും നന്മയുമായിരിക്കും?
ഹരിത കേരളമേ
നീയെത്ര സുന്ദരി!
നിൻ മാറിൽ
മുറിവേൽപ്പിച്ചതാരാണ്…?
കപട മത വിശ്വാസികളോ,
അതോ രാഷ്‌ട്രീയ
കോമാളികളോ?
Generated from archived content: poem4_july.html Author: mohemmed_chiranellur