കഥയെഴുതി കഥ നന്നാക്കുകയോ, കവിതയെഴുതി കവിത നന്നാക്കുകയോ അല്ല എഴുത്തുകാരന്റെ ദൗത്യം. എല്ലാം എഴുതി ജീവിതം നന്നാക്കലാണ് പുരോഗമനസാഹിത്യകാരൻ ചെയ്യേണ്ടത്. ചീത്ത ഇന്നിൽ നിന്ന് നല്ല നാളെയെ സൃഷ്‌ടിക്കലാണ് സാഹിത്യത്തിലെ സോഷ്യലിസ്‌റ്റ് റിയലിസം. നാളെ എന്ന സ്വപ്‌നം സ്വാതന്ത്ര്യസമരത്തിന്റേതായിരുന്നു. ഏറ്റവും വലിയ യുദ്ധം ആയുധബലം കൊണ്ടല്ല, മനസ്സിന്റെ ശക്‌തി കൊണ്ടുണ്ടാവുന്നതാണ്. ഈ ശക്‌തി പ്രദാനം ചെയ്യലാണ് എഴുത്തുകാരന്റെ കടമ.
Generated from archived content: essay1_nov.html Author: mn_vijayan