പശു അൽപം അഹങ്കാരത്തോടെ ആടിനോട് പറഞ്ഞു. ‘ഞങ്ങളെയിനി ആരും കൊല്ലില്ല, നിയമം വന്നു.’ ആട് പുശ്ചത്തോടെ ചിരിച്ചു. ‘വെളളവും പുല്ലും തരാനും ആളുണ്ടാവില്ല. പട്ടിണി കിടന്ന് നരകിച്ചു ചാകേണ്ടിവരും. ഞങ്ങൾക്കോ, അറവുശാലയിലേക്ക് കൊണ്ടുപോകും വരേക്കും തീറ്റയും കുടിയും കുശാൽ, മരണമോ ഞൊടിയിൽ!’ ആട് മറുപടി പറഞ്ഞു. പശുവിന്റെ പുറത്തിരുന്ന കാക്ക പ്രതികരിച്ചു. ‘മനുഷ്യരെ കൊല്ലരുതെന്ന് പണ്ടേ നിയമമില്ലേ. എന്നിട്ടെന്തായി? ഏട്ടിലെ പശു പുല്ല് തിന്നില്ല.’
Generated from archived content: story4-ila6.html Author: m-thaha-jizan