ദാരിദ്ര്യവും കഷ്‌ടപ്പാടുകളുമാണ് വർഷങ്ങൾക്കുമുമ്പ് അയാളെ പ്രവാസിയാക്കിയത്.
കുടുംബം, സുഹൃത്തുക്കൾ, പിന്നെ നൻമ നിറഞ്ഞ ഗ്രാമം….അന്ന് എല്ലാം അയാൾക്ക് സ്വന്തമായിരുന്നു.
ഇന്ന് സമ്പത്തും സൗഭാഗ്യങ്ങളുമായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ തിരിച്ചെടുക്കാനാവാത്തവിധം എല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന് അയാൾ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. അപരിചിതത്വത്തിന്റെ ഒറ്റപ്പെടലിൽ അയാളുടെ അന്വേഷണങ്ങൾ വഴി മുട്ടി. അവസാനം എല്ലാമുളള ഒരിടത്തേക്ക് അയാൾ തിരിച്ചുപോയി. അത് അയാളുടെ മനസ്സായിരുന്നു.
Generated from archived content: story3_nov.html Author: m-thaha-jizan