അയ്‌പ്‌ പാറമേൽ

ചിരിച്ചും ചിന്തിപ്പിച്ചും കഥകൾ പറഞ്ഞ അയ്‌പ്‌ പാറമേൽ ഓർമ്മയായി. മെയ്‌ നഷ്‌ടങ്ങളിൽ ഒന്നുകൂടി. ചേറപ്പായി കഥകളിലൂടെയും നാടകങ്ങളിലൂടേയുമാണ്‌ വായനക്കാർക്കിടയിൽ അദ്ദേഹം ശ്രദ്ധേയനായത്‌. എങ്കിലും ഏറെ ഇഷ്‌ടപ്പെട്ട മാദ്ധ്യമം ചെറുകഥയായിരുന്നു. അന്നാമേരി….അന്നാമേരി, ഒരു മേൽക്കൂരക്ക്‌ കീഴെ, നിശ്ചലമായ പുഴകൾ എന്നിവയാണ്‌ പ്രധാന കൃതികൾ. സി.വി.ശ്രീരാമനും യൂസഫലി കേച്ചേരിയുമായിരുന്നു ചങ്ങാതിമാർ. വി.കെ.എൻ.ഗുരു. കാലയവനികക്കുളളിൽ മറഞ്ഞ ആ എഴുത്തുകാരന്റെ ഓർമ്മകൾക്ക്‌ മുമ്പിൽ ‘ഇല’യുടെ ആദരാഞ്ജലി.

Generated from archived content: essay1_july.html Author: joseph_athirungal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here