ദേവരാജൻ മാസ്‌റ്റർ

മലയാളികൾക്ക്‌ മറക്കാൻ കഴിയാത്ത ഒട്ടേറെ മധുരഗാനങ്ങൾക്ക്‌ ഈണം പകർന്ന രാഗങ്ങളുടെ ദേവൻ നമ്മിൽ നിന്നും യാത്രപറഞ്ഞ്‌ മറഞ്ഞിരിക്കുന്നു. കൈരളിയെ ചെമ്പട്ടു പുതപ്പിച്ച കെ.പി.എ.സിയുടെ നാടകഗാനങ്ങൾക്ക്‌ സംഗീതം പകർന്ന്‌, പിന്നീട്‌ സിനിമാഗാനങ്ങളും മാഷിന്റേതായി നമുക്ക്‌ ലഭിച്ചു. ‘പൊന്നരിവാൾ അമ്പിളിയില്‌…’, ബലികുടീരങ്ങളെ…, സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ…, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…‘ തുടങ്ങി എത്ര ഗാന കുസുമങ്ങളാണ്‌ മലയാളത്തിന്‌ മാസ്‌റ്ററുടേതായി ലഭിച്ചത്‌. ദേവരാജൻ മാഷിന്റെ ദേഹവിയോഗം ’മഹാനഷ്‌ടം‘ എന്ന ഒറ്റവാക്കിലൊതുക്കാതെ നഷ്‌ടത്തിന്റെ വേദന അനുഭവിച്ചറിയുന്നു.

Generated from archived content: essay6_july29_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here