ഇലഞ്ഞെട്ട്‌

മലിനീകരണത്തിന്റെ ആഗോളീകരണവും പൂർത്തിയായി. ചീഞ്ഞ മനസ്സുകളുടെ ദുർഗന്ധമാണെങ്ങും!

ഇല്ലാക്കുറ്റങ്ങൾ ആരോപിച്ച്‌ കണ്ടവന്റെ മേൽ കുതിര കയറി ഒടുവിൽ കളളി വെളിച്ചത്താകുമ്പോൾ വളിച്ച മുഖവുമായി നില്‌ക്കുന്ന ഒന്നാം ലോക മുതലാളി മുതൽ സാമന്തരാജ്യങ്ങളുടെ തമ്പ്രാക്കന്മാരുടേയും ഇങ്ങ്‌ കൊച്ചുകേരളത്തിലെ രാഷ്‌ട്രീയ സാംസ്‌കാരിക നായകരുടെയും വരെ മനസ്സുകൾ ചീഞ്ഞളിഞ്ഞിരിക്കുന്നു.

ആശ്വാസത്തോടെ ഒന്ന്‌ ഉറ്റുനോക്കിയ ബദൽ ലോക സിദ്ധാന്തക്കാരുടെ നാട്ടുക്കൂട്ടത്തിലാകട്ടെ പ്രത്യയശാസ്‌ത്ര പ്രശ്‌നങ്ങളും ചീത്തവിളിയും പൊറാട്ടുനാടകവും പോരാത്തതിന്‌ ബലാൽസംഗകഥയുടെ നാറ്റവും!

ഈ ലോകം നന്നാവുമെന്ന പ്രതീക്ഷ ഇനിയുമുണ്ടോ എന്ന ചോദ്യത്തിന്‌ ഇല്ല എന്ന്‌ നിരാശരാകുന്ന കൂട്ടത്തിലല്ല ഞങ്ങൾ.

ഉവ്വ്‌. ഞങ്ങൾ കാതോർക്കുന്നു. പുതിയ പടഹധ്വനിക്കും പോരാളികളുടെ കുതിര കുളമ്പടിയൊച്ചകൾക്കും.

പത്രാധിപ സമിതി

Generated from archived content: edit_ila6.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English