റഹിം മുഖത്തല രചിച്ച നരകാഗ്നിയുടെ തണുപ്പ്‌

ഏറ്റവും പുതിയ മലയാളി ജീവിതത്തെപ്പറ്റിയുളള ഉത്‌കണ്‌ഠകളാണ്‌ റഹിം മുഖത്തലയുടെ നരകാഗ്നിയുടെ തണുപ്പിലുളളത്‌.

ജീവനുളള കാക്കകളെ കൊന്നൊടുക്കി വിഗ്രഹമാക്കി മാറ്റിയപ്പോൾ കരുമകൻകാവ്‌ കാക്കകരുമൻകാവായി മാറി. കരുമകൻകാവ്‌ ഈ സമാഹാരത്തിലെ കഥകളുടെ ഒരു സജീവസ്ഥലസാന്നിദ്ധ്യമാകുന്നു. രംഗബോധമില്ലാതെ കോടതിയിലേക്കു കയറിവരുന്ന കുരങ്ങൻ, മനുഷ്യർക്കു മാത്രമുളളതാണോ ഈ പ്രപഞ്ചമെന്ന്‌ ആത്മഗതപ്പെടുന്ന വൃഷഭം-കലയും ജീവിതവും തമ്മിലുളള പൊരുത്തവും പൊരുത്തക്കേടും പ്രതിനിധീകരിക്കുന്ന സിംഹവാലൻ എന്നിങ്ങനെ സമകാലജീവിതം ഇക്കഥകളിൽ ആവിഷ്‌കരിക്കപ്പെടുന്നു. എന്നാലിവ മൃഗകഥകളല്ല. മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന തിര്യക്കുകൾ. അതായത്‌ മനുഷ്യരായാലും മൃഗങ്ങളായാലും പ്രപഞ്ചത്തിന്‌ അവകാശികളാകുന്നു. ദൈനംദിന ജീവിതത്തിന്റെ സാധാരണ നിമിഷങ്ങളെ ഒപ്പിയെടുക്കുന്ന കഥകൾ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളോടുമുളള പരിഗണനകൊണ്ട്‌ ആർദ്രമായിരിക്കുന്നു.

പ്രസാഃ പാപ്പിയോൺ, വില ഃ 60 രൂപ.

Generated from archived content: book4_june7.html Author: dr_p_geetha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here