കറുമ്പന്റെ നെഞ്ചിൽ കനലെരിഞ്ഞു. മുളകളുരഞ്ഞു കാടുമെരിഞ്ഞു. മലദൈവങ്ങളുറഞ്ഞ് തുളളുമ്പോളാണ് കാടു കത്തുന്നത്. കാറ്റടിക്കുന്നത്. മരക്കൂട്ടം മണ്ണടിയുന്നത്. ആനയും, പുലിയും, കുരങ്ങനും, കടുവയും, തത്തയും ചത്തുമലക്കുന്നത്. കുറുമ്മിയും, കറുമ്പനും മാനത്ത് നോക്കി. ഇരുട്ട് കൂരേമ്മേൽ ചാഞ്ഞിട്ടും പളളിക്കൂടത്തീന്ന് മൈനാക വരാൻ വൈകുന്നതെന്തേ. ചൂട്ട് കത്തിച്ച് പുഴയോളം പോയി കാത്തിരുന്നു തളളയും, തന്തയും.
Generated from archived content: radham4.html Author: azeem-pallivila