മൂന്ന്‌

മൈനാക പളളിക്കൂടത്തിൽ തരക്കേടില്ലാത്തവളായി. കാടറിയാത്ത കൂട്ടുകാരികളോടൊപ്പം ആടാനും, പാടാനും കൂടി. ഒരു മഴക്കാലത്ത്‌ മൈനാക വലിയ പെണ്ണായി. ചേനയും ചേമ്പും ചക്കയും, കൂവ ഇലയും ചുമന്ന്‌ ചന്തയ്‌ക്ക്‌ പോയ്‌ വിറ്റ്‌ കുപ്പിവളയും, പാവാടയും വാങ്ങി കുറുമ്മിപ്പെണ്ണ്‌. കാട്ടുമഞ്ഞളിൽ തേൻ ചാലിച്ച്‌ മൈനാകയെ പുരട്ടി കുളിപ്പിച്ചു. മൈനാകയ്‌ക്ക്‌ കാടോകം അഴകെന്ന്‌ ആണും പെണ്ണും പാടി. മൈനാക ചോദിച്ചോരോടെല്ലാം പറഞ്ഞു ഞാൻ പഠിക്കും. പഠിച്ച്‌ പഠിച്ച്‌ ഒരു സാറാകും.

Generated from archived content: radham3.html Author: azeem-pallivila

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here