കവിതയായ്‌

ഇലത്തുമ്പിൽ വിളമ്പാനൊരു

വിഭവ ശകലത്തിനായി

വിയർത്തൊലിച്ചു നടന്നു ഞാനെൻ

വിചാരവീഥിയിലൂടെ

പിന്നിൽ വർണ്ണ വില്ലു കണ്ടില്ല,

മണ്ണിൽ വെൺ പുലർമഞ്ഞും

കൺമുമ്പിലോ കബന്ധങ്ങൾ

കരളലിയും വിലാപങ്ങൾ

വിരിയുന്നില്ല വിമൂകത

കവിതയായി വിളമ്പാനെനിക്കിനി

നിരാശ മാത്രം.

Generated from archived content: poem8_nov.html Author: aslem_kochukalungu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here