ഇല ഇൻലന്റ്‌ മാഗസിൻ

പ്രവാസിയുടെ നൊമ്പരങ്ങളിൽ അന്യവത്‌ക്കരിക്കപ്പെട്ട ചില കനവുകളുണ്ട്‌. പുതുമഴയേറ്റ മണ്ണിന്റെ മണമുളള ഭാഷയും ഹൃദയത്തോടൊപ്പമിടിച്ച പച്ചിലക്കാഴ്‌ചകളും, കവിത പിറന്ന കരളിനൊപ്പമൊഴുകിയ നീർച്ചാലുകളും ഈ കനവുകളിൽ ചിലതുമാത്രം. ഇതൊക്കെയെങ്കിലും വേഗമാർന്ന ജീവിതപ്പാച്ചിലിൽ നല്ല മലയാളിയുടെ ഹൃദയത്തിൽ ഈ കനവുകൾ അറിഞ്ഞോ അറിയാതെയോ തികട്ടിവരും. നാടും ഭാഷയും പുഴക്കുളിരും ഇലപ്പച്ചയും പ്രവാസിയുടെ മനസ്സിൽ ഒരപ്പൂപ്പൻതാടിയുടെ സൗമൃതയോടെ പറന്നുവീഴും….ഇല ഇൻലന്റ്‌ മാഗസിൻ ഇത്തരമൊരു നൈർമല്യമാണേകുന്നത്‌.

റിയാദ്‌ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചെരാത്‌ സാഹിത്യ സുഹൃത്‌വേദിയാണ്‌ ഇല ഇൻലന്റ്‌ മാഗസിൻ പ്രസിദ്ധീകരിക്കുന്നത്‌. ഭാഷാസ്നേഹികളായ ഈ സാഹിത്യസൗഹൃദസംഘത്തിന്റെ പ്രവർത്തനങ്ങൾ ഏതൊരു പ്രവാസിക്കും അനുകരണീയമാണ്‌. ഈ കൊച്ചുപ്രസിദ്ധീകരണം നില്‌ക്കുന്ന വലിയ ഇടത്തിൽ പുഴഡോട്ട്‌കോമിനുകൂടി പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്‌.

നജീം കൊച്ചുകലുങ്ക്‌ പത്രാധിപരായി പ്രസിദ്ധീകരിക്കുന്ന ‘ഇല’ മാഗസിൻ തീർച്ചയായും മനസ്സിന്‌ തണൽത്തണുപ്പ്‌ നല്‌കുന്നുണ്ട്‌.

Generated from archived content: about.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English