This post is part of the series Ifft
17- മത് IFFT തൃശൂർ ശ്രീ തീയേറ്ററിൽ 2022 മാർച്ച് 25 മുതൽ ഏപ്രിൽ 7 വരെ നടക്കുന്നു. 56 സിനിമകൾ ശ്രീ തീയേറ്ററിലും, 14 സിനിമകൾ ബാനർജി ക്ലബ് സ്ക്രീനിലും( മാർച്ച് 30- ഏപ്രിൽ 6), 16 സിനിമകൾ സെന്റ് തോമസ് കോളേജ് MEDLY COT HALL സ്ക്രീനിലും( മാർച്ച് 30 – ഏപ്രിൽ 6) പ്രദർശിപ്പിക്കും.
ഇരിങ്ങാലക്കുട മാസ് മൂവീസിൽ ഏപ്രിൽ 1 മുതൽ 7 വരെ 14 സിനിമകൾ പ്രദർശിപ്പിക്കും. രണ്ടാഴ്ചയാണ് ഈ വർഷത്തെ മേള. 28,29 തീയതികളിൽ കേരളത്തിൽ ദേശീയ പണിമുടക്കായത് കൊണ്ട് സ്ക്രീനിങ് ഉണ്ടാവില്ല.
മാർച്ച് 25നു രാവിലെ 9.30 മുതൽ സിനിമ പ്രദർശനങ്ങൾ ആരംഭിക്കും.9.30, 11.30,1.30, 3.30,5.30,7.30 എന്നതാണ് സ്ക്രീനിംഗ് സമയം. ലോക സിനിമ, FIPRESCI ഇന്ത്യ അവാർഡിനായുള്ള ഇന്റർനാഷണൽ കോമ്പറ്റിഷൻ,9-മത് K W ജോസഫ് അവാർഡിനായുള്ള നാഷണൽ കോമ്പറ്റിഷൻ, സൗത്ത് ഏഷ്യൻ സിനിമ വിഭാഗം, ഇന്ത്യൻ പനോരമ 2021, സമകാലിക മലയാള സിനിമ, DFF പനോരമ, ഉക്രൈൻ മാസ്റ്റേഴ്സ് & ക്ലാസിക്സ്വിഭാഗങ്ങളിൽ ആയി 75 ഓളം സിനിമകൾ പ്രദർശിപ്പിക്കും.
26-മത് IFFK സമാപനം 25 നു ആയതിനാൽ തൃശൂർ IFFT യുടെ ഉദ്ഘാടനം 26- ആം തിയ്യതി വൈകിട്ട് 6 മണിക്കാണ് നിശ്ചയിച്ചിട്ടുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ യാണ് ഉദ്ഘാടന സിനിമ. ഉദ്ഘാടന സമ്മേളനത്തിൽ മൂന്നാമത് FFSI – വിജയ് മുലെ അവാർഡ് ഇന്ത്യയിലെ പ്രമുഖ ഫിലിം സൊസൈറ്റി പ്രവർത്തകനും സിനിമ ചലച്ചിത്രകാരനും, ക്യൂ റേറ്ററും ആയ ശ്രി അമൃതു ഗാഗംറിന് തൃശൂർ കോർപ്പറേഷൻ മേയർ സമ്മാനിക്കും. മേളയുടെ ഉദ്ഘാടനം ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രി കെ രാജൻ നിർവഹിക്കും. തൃശൂർ എം എൽ എ ശ്രി പി ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. മുഖ്യ അതിഥികൾ ടി വി ചന്ദ്രൻ, ഡോ ബിജു, പ്രിയ നന്ദനൻ,പതിനേഴാമത് IFFT യുടെ ഫെസ്റ്റിവൽ ഡയറക്ടർ പ്രേമേന്ദ്ര മഞ്ജുoദർ, ചലച്ചിത്ര അക്കാദമിയിലെ ഫിലിം സൊസൈറ്റി പ്രതിനിധി ശ്രി പ്രകാശ് ശ്രീധർ, FFSI സെക്രട്ടറി കെ ജി മോഹൻകുമാർ, ഡോ. കെ ഗോപിനാഥൻ, ഐ ഷണ്മുഖദാസ് , ഡോ രാജേഷ് എം ആർ, ഡോ സി എസ് ബിജു, മോഹൻ പോൾ കാട്ടുക്കാരൻ, തുടങ്ങിയവർ സംബന്ധിക്കും. തൃശൂർ ചലച്ചിത്ര കേന്ദ്രം അംഗങ്ങൾ സമയം കണ്ടെത്തി ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കണം.
ജി.പി. രാമചന്ദ്രൻ ചെയർമാൻ ആയുള്ള FIPRESCI & KW ജോസഫ് ജൂറിയിൽ രേഖ ദേശ് പാണ്ടേ, മീനാക്ഷി ദത്ത എന്നിവർ അംഗങ്ങൾ ആയിരിക്കും. ഡോ വി ബിന്ദു കോ ർഡിനേറ്റ് ചെയ്യും.
മുതിർന്ന സംവിധായകനായ കെ. പി. കുമാരൻ, ഷാജി എൻ കരുൺ, ടി. കൃഷ്ണനുണ്ണി, മധു അമ്പാട്ടു, ജയരാജ്, വി കെ ജോസഫ്,രഞ്ജിത്ത്, ഹരികുമാർ, സതീഷ്/സന്തോഷ് ബാബുസേനൻ തുടങ്ങിയവർ പല ദിവസങ്ങളിൽ ആയി പങ്കെടുത്തു ഭാഷണം നടത്തും.
എല്ലാ ദിവസവും മലയാള/ ഇന്ത്യൻ സിനിമയിലെ പുതു തലമുറ സംവിധായകരുടെ സാന്നിധ്യം ഫെസ്റ്റിവലിൽ ഓപ്പൺ ഫോറം ത്തിൽ ഉണ്ടായിരിക്കും.
14- മത് പവിത്രൻ മെമ്മോറിയൽ പ്രഭാഷണം പ്രമുഖ എഴുത്തു കാരനും സാഹിത്യ അക്കാദമി പ്രസിഡന്റും ആയ ശ്രി കെ സച്ചിദാനന്ദൻ ഏപ്രിൽ ഒന്നിന് വൈകിട്ട് 5 മണിക്ക് നടത്തും.
” CINEMA & POETRY “ചലച്ചിത്രോത്സവ വേദിയിൽ മുൻകാല ഫിലിം സൊസൈറ്റി അംഗങ്ങളെ ആദരിക്കും.
Click this button or press Ctrl+G to toggle between Malayalam and English