കോട്ടയം രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കം

 

അനശ്വര തിയറ്ററിൽ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സയീദ് അക്തർ മിർസ മുഖ്യാതിഥിയായി.

മുഖ്യാതിഥിയെയും ചലച്ചിത്ര നിർമാതാവ് ജോയി തോമസിനെയും മന്ത്രി വാസവൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകിക്കൊണ്ട് തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം ജയരാജിന് നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു.

ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ ജയരാജ് ആമുഖ പ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിർമാതാവ് ജോയി തോമസ്, ഫെസ്റ്റിവൽ സംഘാടക സമിതി കൺവീനർ പ്രദീപ് നായർ എന്നിവർ പ്രസംഗിച്ചു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here