രാജ്യാന്തര ചലച്ചിത്ര മേള: പാസ് വിതരണം തുടങ്ങി

 

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11-ന് ടാഗോർ തിയേറ്ററിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായി ആദ്യ പാസ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ശിവമോളിക്ക് നല്‍കി. മഹാമാരിയുടെ ആദ്യഘട്ടങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ തുടർച്ചയായി ഏറ്റവുമധികം ദിവസം കോവിഡ് വാർഡിൽ സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകയാണ് ശിവമോളി.

ഉച്ചയ്ക്ക് 12.30-ന് ഫെസ്റ്റിവൽ ഓഫീസ് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉദ്ഘാടനം ചെയ്യും. അക്കാദമി

പാസ് വിതരണത്തിനായി ടാഗോർ തിയേറ്ററിൽ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകൾക്ക് അക്കാദമി നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫെസ്റ്റിവൽ കിറ്റും പാസും കൈപ്പറ്റാം.

മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ലാബുകളിലോ ആശുപത്രികളിലോ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പാസുകൾ കൈപ്പറ്റാമെന്നു അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here