ഐ.എഫ്.എഫ്.കെ. മീഡിയ സെൽ ; അപേക്ഷകള്‍ ക്ഷണിച്ചു

2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27 ാമത് ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രായപരിധി 28 വയസ്സ്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ 16നകം cifra@chalachitraacademy.org എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക. എഴുത്തുപരീക്ഷ 2022 നവംബര്‍ 20 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ നടക്കും. നവംബര്‍ 26ന് മീഡിയ സെല്‍ പ്രവർത്തനം തുടങ്ങും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here