ഞാനൊരു സ്ത്രീ അല്ലാരുന്നുവെങ്കിൽ കാര്യങ്ങൾ എത്ര എളുപ്പമായേനേ- ഇന്ദുമേനോൻ

26951789_1629840197110040_1611035934121177286_o

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കലാപരമായ ചെയ്തികളെ മാറ്റിനിർത്തേണ്ടി വരുന്നത് ഏതൊരു കലാകാരനും വേദന ഉണ്ടാക്കുന്ന ഒന്നാണ്. അതെ സമയം തന്നെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതും അത്യാവശ്യമാണ്. പ്രാരാബ്ധങ്ങൾക്കിടയിൽ എഴുത്ത് കൈവിട്ടു പോകുന്നതിനെപ്പറ്റി പ്രശസ്ത കഥാകാരിയായ ഇന്ദുമേനോൻ പങ്കു വെച്ച കുറിപ്പ് പ്രസക്തമാകുന്നത് അവിടെയാണ്. തിരക്കുകൾക്കിടയിൽ അവസരം കിട്ടാത്ത എഴുത്തുകൾ ഓർക്കുകയാണ് അവർ.എഴുതാനായി അവധിയെടുക്കുന്നവരോട് അതിനു സാഹചര്യമുള്ളവരോട് അസൂയയാണെന്നും അവർ വെളിപ്പെടുത്തുന്നു. കുറിപ്പ് വായിക്കാം
‘പുസ്തകങ്ങൾ എറെയൊന്നും വായിക്കാൻ പറ്റിയിരുന്നില്ല. കിട്ടിയവയും ചെറിയ ലൈബ്രറികൾ വെച്ച് നീട്ടിയവയും വായിച്ചുവെന്നേയുള്ളു. ജീവിതം, കടുംബം, കുട്ടി വളർത്ത്, ജോലി ഇവക്കിടയിൽ വായിക്കാനും എഴുതാനും സമയമേ ഉണ്ടാകാറില്ല. ഞാനൊരു സ്ത്രീ അല്ലാരുന്നുവെങ്കിൽ കാര്യങ്ങൾ എത്ര എളുപ്പമായേനേ. ഒരു ഭാര്യ ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ ‘ഒരച്ചിക്കോന്തനായ ‘ ഒരുവനെ ഭർത്താവാക്കിയിരുന്നുവെങ്കിൽ എനിക്ക് കാര്യങ്ങൾ എളുപ്പമായേനെ… ജോലി രാജി വെച്ച് മുഴുവൻ സമയ എഴുത്ത് നടത്തന്നവൻമാരോട് ഫയങ്കര അസൂയ. എഴുത്തിനിന്ധനമായ് യാത്ര ചെയ്യുന്നവരോട്, എഴുതാൻ ലീവെടുക്കുന്നവരോട്, എഴുത്ത് വളർത്താൻ സ്പൗസുകൾ വേല സഹായങ്ങൾ ചെയ്ത് കൊടുക്കുന്നവരോടും അസൂയ …. പുട്ട് ച്ചുടുന്ന ഇടവേളയും പാൽത്തിളയുടെ ഇടവേളയും അലക്ക് യന്ത്രം കറയിളക്കുന്ന വേളയും ചൂലിന്റെ ഇടവേളയും മക്കളുറങ്ങിക്കാട്ടുന്ന ഇടവേളയും നൽകുന്ന, എന്റെ ഉറക്കങ്ങളെ ത്യാഗം കൊണ്ട, ഔദാര്യങ്ങളെ- എന്റെ എഴുത്തുകളെ… വാക്കുകളെ, ചോരകല്ലിച്ച അക്ഷരങ്ങളെ… പെൺ പ്രാണസങ്കടങ്ങളെ … നിന്റെ ദിവസവും വരും’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here