മിനിമൽ സിനിമ ഫെസ്റ്റിവൽ(IEFFK)

മലയാളത്തിലെ സ്വതന്ത്ര-പരീക്ഷണാത്മക സിനിമകൾക്ക് വേണ്ടി മാത്രമായുള്ള
മിനിമൽ സിനിമയുടെ ഫെസ്റ്റിവൽ IEFFK (Independent and Experimental Film Festival of Kerala) മൂന്നാമത്തെ എഡിഷനിലേയ്ക്ക്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഫെസ്റ്റിവൽ നടത്താൻ കഴിഞ്ഞിരുന്നില്ല. 2019 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ പൂർത്തിയായ സിനിമകൾ ഫെസ്റ്റിവലിലേയ്ക്ക് അയയ്ക്കാം. കേരളത്തിൽ തിയേറ്റർ റിലീസ് ചെയ്യാത്തതും OTT പ്ലാറ്റ്ഫോമിൽ ലഭ്യമല്ലാത്തതുമായ സിനിമകളെ ഫെസ്റ്റിവലിലേയ്ക്ക് പരിഗണിക്കൂ. 60 മിനിറ്റിൽ കുറയാത്ത ഫീച്ചർസിനിമകളും ഡോക്യുമെന്ററികളും ഫെസ്റ്റിവലിലേയ്ക്ക് അയയ്ക്കാം. Filmfreeway വഴിയോ ( https://filmfreeway.com/IEFFk)
മെയിലിലേക്കോ ( ieffkerala@gmail.com )
സിനിമയുടെ ലിങ്കുകൾ അയച്ചാൽ മതി. ഏപ്രിൽ 30 മുതൽ മെയ് 2 വരെ കോഴിക്കോട് ഫെസ്റ്റിവൽ നടക്കും. മികച്ച സിനിമകൾ പ്രേക്ഷകർക്കും നിർദേശിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here