എം.പി. പരമേശ്വരന്‍ നാലം ലോകവുമായി വീണ്ടും….
ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിശേഷിപ്പിക്കാവുന്ന ഒരു പ്രദേശം ഈ ലോകത്തുണ്ടായിരുന്നെങ്കില്‍ അത് 1960 കളിലെ സോവിയറ്റ് യൂണിയനായിരുന്നുവെന്ന് അന്ന് അവിടെ ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന എം.പി. പരമേശ്വരന്‍ രേഖപ്പെടുത്തുന്നു. ഒരു ജനതയ്ക്ക് പാടേ അനുഭവപ്പെട്ട ആ സുരക്ഷിതബോധം പിന്നീട് ആവിര്‍ഭവിച്ച നിരവധി ദൗര്‍ഭല്യങ്ങള്‍ക്കൊണ്ട് ഒരു പരീക്ഷണത്തിന്റെ തകര്‍ച്ചയായി മാറി. ഇതിന്റെ ഫലമായി സോവിയറ്റ് യൂണിയനടക്കം ലോകത്തിലെ എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളും തകര്‍ന്നു; അവ മുതലാളിത്യരാജ്യങ്ങളായി മാറി. അമേരിക്കയെ മുട്ടുകുത്തിച്ച വിയറ്റ്നാംപോലും ഇപ്പോള്‍ മുതലാളിത്ത വികസനത്തിന്റെ ഭാഗമായി മാറി. ചൈനീസ് സോഷ്യലിസ്റ്റ് പരീക്ഷണം പ്രതിവിപ്ലവത്തിന് കാരണമായി. ഇന്ന് ലോകത്ത് ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. സങ്കുചിതമായ ദേശീയതയ്ക്ക് അടിമപ്പെട്ട ഒരു രാജ്യമാണത്. എല്ലാ രാജ്യങ്ങളിലേയും ബഹുഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാലത്ത് പലതരം മാഫിയകളുടെ നിയന്ത്രണത്തിലാണ്. പണ്ടത്തെ ‘അധോലോകം’ ഇന്ന് ഉപരിലോകമായി മാറിയിരിക്കുന്നു.
“സോഷ്യലിസത്തെ പുനരാവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു.” ലാറ്റിന്‍ അമേരിക്കയിലെ യൂഗോ ഷാവോസ് ആയിരുന്നു ഈ വിധം ഒരു പുതിയ ഇടത് പരിപ്രേഷ്യത്തെ ഉയര്‍ത്തിപിടിച്ചവരില്‍ പ്രമുഖന്‍. സമാനമായ ചില ബദലുകള്‍ എം.പി.പരമേശ്വരന്‍ പൊതുവായനയിലേക്ക് കൊണ്ടുവരുന്നു. മനുഷ്യന്‍ ജീവിക്കുന്നത് ഭോഗത്തിനും ഉപഭോഗത്തിനും വേണ്ടിയാണോ? എല്ലാം ഉണ്ടായാലും മനുഷ്യന്‍ തൃപ്തിപ്പെടുമോ? ഒരിക്കലും തൃപ്തിപ്പെടുത്താനാവാത്ത ആഗ്രഹങ്ങളാണ് മുതലാളിത്ത സമൂഹത്തിന്റെ ചാലകശക്തി. ഉയര്‍ന്ന ഭൗതിക ഉപഭോഗം, ഉയര്‍ന്ന ജീവിത ഗുണതയിലേക്ക് നേരിട്ട് നയിക്കും എന്ന വിശ്വാസത്തെയാണ് ഈ പുസ്തകം ചോദ്യം ചെയ്യുന്നത്. യാഥാര്‍ഥ്യം തലതിരിഞ്ഞതായിരിക്കും. മനുഷ്യന്റെ ശമിക്കാത്ത ആഗ്രഹങ്ങളാകട്ടെ, മിക്കവാറും എല്ലാം ഭൗതികങ്ങളാണ്താനും. ഈ ആഗ്രഹങ്ങള്‍ തന്നെയാണ് ചരക്കുല്പാദനത്തിന്റെ ചാലകശക്തി.
മനുഷ്യന്‍ മാറാതെ, പുതിയൊരു മനുഷ്യന്‍ ഉണ്ടാകാതെ, സാംസ്കാരികമായി മുന്നോട്ട് പോകാതെ യഥാര്‍ത്ഥസമത്വം സാദ്ധ്യമാകില്ല.
എല്ലാ രാജ്യങ്ങളിലേയും ബഹുഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാലത്ത് പലതരം മാഫിയകളുടെ നിയന്ത്രണത്തിലാണ്. പണ്ടത്തെ ‘അധോലോകം’ ഇന്ന് ഉപരിലോകമായി മാറിയിരിക്കുന്നു. സാമ്രാജ്യം പ്രമുഖശക്തിയായി നിലനിക്കുന്നിടത്തോളം ഈ പ്രവണതകളെല്ലാം ശക്തിപ്പെടുകയേയുള്ളു. “നാലാം ലോകം, ഒരു പുനര്‍ വായന.” ഒരു സാമ്രാജ്യത്വ ലോകത്തിന്റെ താത്ത്വികചര്‍ച്ചകളില്‍ മുഴുകുന്നു. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
“എം.പി.പരമേശ്വരന്റെ നാലാംലോക സിദ്ധാന്തവും പുതിയ ഇടത് പരിപ്രേഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. എവിടെ പോകണമെന്നറിയില്ലെങ്കില്‍ ഒരു വഴിയും എവിടെയും എത്തിക്കുകയില്ലെന്നു സിദ്ധാന്തിക്കുന്നു.”
ഇതേ വിഷയം സംബന്ധിച്ച് എം.പി. പരമേശ്വരന്‍ എഴുതുന്ന രണ്ടാമത്തെ പുസ്തകമാണിത്. ആദ്യ പുസ്തകം “21-ാം നൂറ്റാണ്ടിലെ സോഷ്യലിസം” ആഗസ്റ്റില്‍ പുറത്തിറങ്ങി.
നാലാം ലോകം, ഒരു പുനര്‍ വായന. എം.പി.പരമേശ്വരന്‍, പഠനം, വില – 220.00
21- ാം നൂറ്റാണ്ടിലെ സോഷ്യലിസം എം.പി.പരമേശ്വരന്‍, പഠനം, വില – 190.00