കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഇടശ്ശേരിക്കവിതകളുടെ സമ്പൂർണ സമാഹാരം പുറത്തിറക്കി

മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ (ഡിസംബർ 23, 1906 – ഒക്ടോബർ 16, 1974). പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതകളിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.

ഇടശ്ശേരിക്കവിതകളുടെ കാമ്പും കാഴ്ചയും എക്കാലവും മലയാളസാഹിത്യത്തിൽ നിലനിർത്തണം എന്ന വീക്ഷണത്തോടെ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് ഇടശ്ശേരി സ്മാരക സമിതിയുമായി ചേർന്ന് സഹകരിച്ചുകൊണ്ട് ഇടശ്ശേരിക്കവിതകളുടെ സമ്പൂർണ സമാഹാരം നാല് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. അഹല്യ മുതൽ ഒരു കത്ത് വരെയുള്ള ഇരുനൂറ്റി അറുപത്തിയാറ് കവിതകളാണ് വാല്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൊഫസർ കെ.പി ശങ്കരന്റെ ആമുഖക്കുറിപ്പുകളും ഡോ. എൻ. വി കൃഷ്ണവാരിയറുടെ പഠനക്കുറിപ്പുകളും ഉൾച്ചേർത്തിരിക്കുന്നു. പൂർണ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here