യുവകാര്‍ട്ടൂണിസ്റ്റും, കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷ (38) അന്തരിച്ചു. രണ്ടാഴ്ച്ചയായി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ന്യൂമോണിയ ബാധയുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വൺ മിനിറ്റ് കാരിക്കേച്ചറിലൂടെ ‘കാർട്ടൂൺ മാൻ ‘ എന്ന് പ്രശസ്തനായ വ്യക്തിയാണ് ബാദുഷ. മാളുകളിലും സ്കൂളുകളിലും കോളേജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചര്‍ ഷോകള്‍ നടത്തിയിരുന്നു. വരയില്‍ പല റെക്കോഡുകളും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.
കൊറോണ പ്രതിരോധ കാർട്ടൂണുകൾ വരച്ച് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന ബാദുഷയ്ക്ക് ഐ.എം.എയുടെയടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു. വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരും ബാദുഷയുടെ കാർട്ടൂണുകളുടെ പ്രചാരകരാണ്. സംസ്ഥാനത്തെ പ്രമുഖ യുവ കാർട്ടൂണിസ്റ്റുകൾ അംഗങ്ങളായ കാർട്ടൂൺ ക്ളബ് ഒഫ് കേരളയുടെ കോ ഓർഡിനേറ്റർ കൂടിയായിരുന്നു ബാദുഷ. മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ മാഗസിൻ ആയ പുഴ.കോമിൽ പ്രസിദ്ധീകരിച്ച കാർട്ടൂണുകളിലൂടെയും ബാദുഷ ശ്രദ്ധനേടി
തോട്ടുംമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ.മുഹമ്മദ് ഫനാൻ,ആയിഷ,അമാൻ എന്നിവർ മക്കളാണ്.ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയിൽ.
അടയാളമിട്ടു അകാലത്തിൽ പൊളിഞ്ഞ പൊൻതാരകം ..വരകളിൽ സ്വർഗ്ഗം വിരിയിച്ചവൻ…ഞങ്ങളുടെ മനസ്സുകളിൽ നീ തിളങ്ങി വിളങ്ങി നിൽക്കുമെന്നും… പ്രാർത്ഥന …!
അടയാളമിട്ടു അകാലത്തിൽ പൊലിഞ്ഞ പൊൻതാരകം ..വരകളിൽ സ്വർഗ്ഗം വിരിയിച്ചവൻ…ഞങ്ങളുടെ മനസ്സുകളിൽ നീ തിളങ്ങി വിളങ്ങി നിൽക്കുമെന്നും… പ്രാർത്ഥന …!