എനിക്ക് ഞാനാകണം

എനിക്ക് മടുക്കുന്നു …!
എല്ലാം അവസാനിപ്പിച്ച്, പുതിയ ഒന്നിനെ
എല്ലാത്തിൽ നിന്നും വ്യത്യസ്തമായ ഒന്നിനെ
എവിടെയാണ് ഞാൻ തേടേണ്ടത് ?

എന്തിനാണ് ഞാൻ വിജയങ്ങൾ തേടി അലഞ്ഞത് ?
അലക്കിത്തേച്ച വസ്ത്രങ്ങളും,
പോളിഷ് ചെയ്ത് തിളങ്ങുന്ന പാദരക്ഷകളും,
വില കൂടിയ കണ്ണടകളും, സുഗന്ധ ലേപനങ്ങളും
എനിക്ക് എന്തു നേടിത്തന്നു?

ദിനവും ഉപയോഗിച്ച്
ഉപേക്ഷിക്കാൻ പറ്റാത്ത ഭാരങ്ങളായി
എന്നോടു കൂടിയ പാപങ്ങൾ …!

എനിക്കുപേക്ഷിക്കണം ഇവയെല്ലാം
എന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങുവച്ചവയെല്ലാം.

നീലാകാശത്തിനു താഴെ
നഗ്നനായി എനിക്കു നടക്കണം.
ഒരു ഭാരങ്ങളുമില്ലാതെ.

ആഭജാത്യത്തിന്റെ …
ആദർശത്തിന്റെ …
അഭിമാനത്തിന്റെ …
എല്ലാ ചരടുകളുമറുത്ത്
എനിക്ക് സ്വതന്ത്രനാവണം.

എനിക്ക് ഞാനാകണം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here