മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു

 

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഐ.വി ബാബു (54) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായിരുന്നു.

ദേശാഭിമാനിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ഡെപ്യൂട്ടി ഡയറക്ടര്‍, എക്സിക്യുട്ടീവ് എഡിറ്റര്‍, ലെഫ്റ്റ് ബുക്സ് മാനേജിങ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അണ്‍ എയ്ഡഡ് കോളേജുകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു.

കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം രചിച്ചിരുന്നു. വന്ദന ശിവയുടെ വാട്ടര്‍ വാര്‍സ് എന്ന പുസ്തകം ജലയുദ്ധങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here