ഞാൻ പ്രിയപ്പെട്ട നാമത്തിൽ ജീവിച്ചു.

 

 


ഞാൻ പ്രിയപ്പെട്ട നാമത്തിൽ ജീവിച്ചു.
കവിത – ഒഡീസിയസ് എലിറ്റിസ്.


മൊഴിമാറ്റം – രാമൻ മുണ്ടനാട്.


ഞാൻ പ്രിയപ്പെട്ട നാമത്തിൽ ജീവിച്ചു.
പ്രായമേറിയ ഒലീവ് മരത്തിന്റെ തണലിൽ.
അറുതിയറ്റ കടലിന്റെ ഗർജനത്തിൽ

എന്നെ കല്ലെറിഞ്ഞവർ ഇന്ന് ജീവിച്ചിരിപ്പില്ല.
ആ കല്ലുകൾ കൊണ്ട് ഞാനൊരു ജലധാര പണിതു.
അതിനരികിൽ ഹരിതകന്യകൾ വന്നെത്തുന്നു.
അവരുടെ അധരങ്ങൾ പുലരിയിൽ നിന്നിറങ്ങുന്നു.
അവരുടെ തലമുടി വിദൂരഭാവിയിലേയ്ക്ക് ചുരുളഴിയുന്നു.

തൂക്കണാം കുരുവികൾ വന്നു, കാറ്റിന്റെ ശിശുക്കൾ.
അവർ കുടിച്ചു അവർ പറന്നു, ജീവിതം തുടരാനായി.
സ്വപ്നത്തിന്റെ ഭീഷണി ഒരു സ്വപ്നമായ് മാറുന്നു.
നോവുകൾ നല്ല മുനമ്പിൽ ചുറ്റിക്കറങ്ങുന്നു.
ആകാശത്തിന്റെ നെഞ്ചിൽ ഒരു ശബ്ദവും മറയുന്നില്ല.

മൃതിയറ്റ സാഗരമേ, പറയൂ, നീയെന്താണ് മന്ത്രിക്കുന്നത്.
ഞാൻ നിന്റെ പ്രഭാതമുഖത്ത് നേരത്തേ എത്തുന്നു,
നിന്റെ പ്രണയം പ്രത്യക്ഷമാവുന്ന കൊടുമുടികളിൽ
രാത്രിയുടെ കാമനകൾ താരകങ്ങളായ് ചൊരിയുന്നു.
ദിവസത്തിന്റെ മോഹങ്ങൾ ധരയുടെ തളിരു നുള്ളുന്നു.

ജീവന്റെ പുൽമേടുകളിൽ ഒരായിരം കാട്ടുലില്ലിപ്പൂക്കൾ കണ്ടു.
ഇളംകാറ്റിലുലഞ്ഞുല്ലസിക്കുന്ന ആയിരം കുട്ടികൾ.
ആർദ്രത ശ്വസിക്കുന്ന, ശക്തരായ, രമണീയബാലകർ.
സംഗീതം ദ്വീപുകളെ ഉയർത്തുമ്പോൾ എങ്ങിനെയാണ്
അഗാധചക്രവാളങ്ങളെ വീക്ഷിക്കേണ്ടതെന്നറിയാവുന്നവർ.

പ്രായമേറിയ ഒലീവ്മരത്തിന്റെ നിഴലിൽ,
അറുതിയറ്റ കടലിന്റെ ഗര്ജ്ജനത്തിൽ,
ഞാൻ പ്രിയപ്പെട്ട പേര് കൊത്തിയെടുത്തു,(‘‘I LIVED THE BELOVED NAME…
Odysseus Elytis


I lived the beloved name
In the shade of the aged olive tree
In the roaring of the lifelong sea

Those who stoned me live no longer
With their stones I built a fountain
To its brink green girls come
Their lips descend from the dawn
Their hair unwinds far into the future

Swallows come, infants of the wind
They drink, they fly, so that life goes on
The threat of the dream becomes a dream
Pain rounds the good cape
No voice is lost in the breast of the sky

O deathless sea, tell what you are whispering
I reach your morning mouth early
On the peak where your love appears
I see the will of the night spilling stars
The will of the day nipping the earth’s shoots

I saw a thousand wild lilies on the meadows of life
A thousand children in the true wind
Beautiful strong children who breathe out kindness
And know how to gaze at the deep horizons
When music raises the islands

I carved the beloved name
In the shade of the aged olive tree
In the roaring of the lifelong sea.)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English