നിൻറെ വിശപ്പിന്റെ ആഴങ്ങളിൽ,
ദിശ തെറ്റി നിശ്ചലമായെന്നു പുഴ.
നിൻറെ വിശപ്പിന്റെ മാലിന്യങ്ങളാൽ,
ജീർണിച്ചുവന്നു മണ്ണ്.
നിൻറെ വിശപ്പിന്റെ വേനലിൽ,
വാടികരിഞ്ഞെന്നു മരം.
നിൻറെ വിശപ്പിന്റെ തുറിച്ചുനോട്ടങ്ങളിൽ,
ശ്വാസം മുട്ടുന്നെന്ന് പെണ്ണ്.
പുഴയും മണ്ണും മരവും,
പെണ്ണും പൈതലും,
നിൻറെ വിശപ്പിന്റെ രക്തസാക്ഷികൾ.
വിശപ്പ് ശമിച്ചു,
ശാഖകൾ പടർത്തി,
വെട്ടിപിടിക്കുമ്പോഴും,
തായ്‌വേരുകൾ ഇളകുന്നത്,
അറിയാതെ പോകുന്ന മൂഢാ….